കോട്ടയം: കോട്ടയം പാമ്പാടിയിൽ കാറിന്റെ ബോണറ്റിൽ കുട്ടികളുമായി സാഹസിക യാത്ര. പാമ്പാടി വട്ടുകളത്ത് ഇന്നലെ വൈകിട്ട് ആയിരുന്നു സംഭവം.

ഇരട്ടകളായ രണ്ട് പെൺകുട്ടികൾ ആണ് കാറിൽ ഉണ്ടായിരുന്നത്.
സ്കൂൾ യൂണിഫോമിൽ ആയിരുന്നു കുട്ടികൾ. പ്രദേശത്തെ സിസിടിവി ക്യാമറയിലെ ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.

കുട്ടികളുടെ അച്ഛൻ ആണ് വണ്ടി ഓടിച്ചത്. സംഭവത്തിൽ അപകടകരമായ ഡ്രൈവിങിന് പോലീസ് കേസെടുത്തു. കൂടാതെ വാഹനം കസ്റ്റഡിയിൽ എടുക്കും.

