തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ പ്രശംസിച്ച് മന്ത്രി എം ബി രാജേഷ്. രമേശ് ചെന്നിത്തലയുടെ ലഹരിക്കെതിരായ പോരാട്ടത്തെ പ്രശംസിച്ചുകൊണ്ട് ഫേസ്ബുക്കിൽ മന്ത്രി കുറിപ്പ് പങ്കുവെച്ചു.

മയക്കുമരുന്നിനെതിരായ യുദ്ധത്തില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളം ഒറ്റക്കെട്ടായാണ് അണിനിരക്കുന്നതെന്നും ഈ യോജിപ്പിനെ ശക്തിപ്പെടുത്തുന്നതാണ് രമേശ് ചെന്നിത്തല നടത്തുന്ന ഇടപെടലെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോടും കൊല്ലത്തും തിരുവനന്തപുരത്തും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മയക്കുമരുന്ന് വിരുദ്ധ സന്ദേശവുമായി നടത്തിയ സമൂഹനടത്തം മാതൃകാപരമായ ഇടപെടലാണ്. ഇക്കാര്യത്തില്‍ ഫോണില്‍ വിളിച്ച് അദ്ദേഹത്തെ അഭിനന്ദനങ്ങള്‍ അറിയിക്കുകയുണ്ടായി. മയക്കുമരുന്ന് ഒരു സാമൂഹിക വിപത്താണ്. അതിനെതിരെ സമൂഹമാകെ അണിനിരക്കുകയാണ് വേണ്ടത്’, എം ബി രാജേഷ് പറഞ്ഞു.