തിരുവനന്തപുരം: അഴിമതി ആരോപണ കൊടുങ്കാറ്റ് ആഞ്ഞടിച്ചതോടെ അങ്കലാപ്പിലായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കോട്ടയത്തും പത്തനംതിട്ടയിലുമുള്ള പരിപാടികള്‍ ഒഴിവാക്കി തിരക്കിട്ട് തിരുവനന്തപുരത്തെത്തി അടിയന്തര യോഗം വിളിച്ചുചേര്‍ത്തിരിക്കുകയാണ് രാജീവ് ചന്ദ്രശേഖര്‍. രാവിലെ ചെങ്ങന്നൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം മറ്റ് പരിപാടികള്‍ റദ്ദാക്കി തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് എത്തുകയായിരുന്നു.

500 കോടി രൂപയ്ക്ക് 175 ഏക്കര്‍ ഭൂമി മറിച്ചുവിറ്റു എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് തിടുക്കപ്പെട്ടുള്ള ഈ യോഗം. തിരുവനന്തപുരത്ത് എത്തിയ രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെ പെട്ടെന്ന് തന്നെ അകത്തേക്ക് കയറിപ്പോകുകയായിരുന്നു.
മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതെയുള്ള സംസ്ഥാന അധ്യക്ഷന്റെ പോക്ക്, ആരോപണങ്ങളില്‍ കൃത്യമായ മറുപടി രാജീവ് ചന്ദ്രശേഖരന് ഇല്ലെന്നതിന്റെ തെളിവാണ്.

എസ്. സുരേഷ്, അനൂപ് ആന്റണി തുടങ്ങിയ ജനറല്‍ സെക്രട്ടറിമാര്‍, ദേശീയ നിര്‍വാഹക സമിതി അംഗമായ പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന് തുടങ്ങിയവരുമായാണ് സംസ്ഥാന അധ്യക്ഷന്‍ നിലവില്‍ യോഗം ചേരുന്നത്. ആരോപണങ്ങളെ എങ്ങനെ മറികടക്കാമെന്നുള്പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നതെന്നാണ് വിവരം.

