പത്തനംതിട്ട: 41 ദിവസത്തെ തീർഥാടനം പൂർത്തിയാക്കി ശബരിമല നട അടച്ചു. മണ്ഡല പൂജയ്ക്ക് ശേഷം വിവിധ ചടങ്ങുകൾ പൂർത്തിയാക്കി രാത്രി 10 മണിക്കാണ് ഹരിവരാസനം പാടി നട അടച്ചത്. 30 ലക്ഷത്തിലധികം വരുന്ന തീർത്ഥാടകർക്ക് സുഖദർശനം ഉറപ്പാക്കിയ
മണ്ഡലകാലം കൂടിയാണ് സമാപിക്കുന്നത്.

അതേസമയം മകരവിളക്ക് അനുബന്ധിച്ചുള്ള ദിവസങ്ങളിലെയും തുടർന്നുള്ള കുംഭമാസ പൂജയ്ക്കുമായി ദർശനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് വെർച്വൽ ക്യൂ പോർട്ടലിൽ സ്ലോട്ടുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം ഇന്ന് (27/12/25) വൈകിട്ട് 5.00 മണി മുതൽ ലഭ്യമാണ്.
ജനുവരി 11 മുതൽ 14 വരെ താഴെ പറയുന്ന സംഖ്യകൾ വരെ വെർച്വൽ ബുക്കിംഗ് നിജപ്പെടുത്തിയിരിക്കുന്നു.

ജനുവരി 11- 70,000 പേർക്ക്
ജനുവരി 12 – 70,000 പേർക്ക്
ജനുവരി 13- 35,000 പേർക്ക്
ജനുവരി 14- 30,000 പേർക്ക്

