തിരുവനന്തപുരം: മുന്‍ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വിര്‍ച്വല്‍ അറസ്റ്റ് ഭീഷണി.

മുംബൈ പൊലീസ് എന്ന പേരിലാണ് തിരുവഞ്ചൂര്‍ രാധാകൃഷണനെ ഭീഷണിപ്പെടുത്തിയത്.
വാട്സ്ആപ്പ് വഴിയാണ് ഭീഷണി എത്തിയത്. തിരുവഞ്ചൂരിന്റെ ആധാര്‍ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പറഞ്ഞായിരുന്നു ഭീഷണി.

മുംബൈ പൊലീസ് കേസെടുത്തെന്നും തട്ടിപ്പ് സംഘം അറിയിച്ചു. പിന്നാലെ, തിരുവഞ്ചൂര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്കി.

