
ചങ്ങനാശേരി:പി.ആർ. ഡി എസ്സ് ഇത്തിത്താനം ശാഖയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് പി ആർ ഡി എസ്സ് ഇത്തിത്താനം ശാഖയിൽ തുടക്കം കുറിച്ചു. ഇത്തിത്താനം ശാഖയിൽ നടന്ന വാർഷിക സമ്മേളനത്തിലാണ് സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും സിൽവർ ജൂബിലിയുടെ ലോഗോയും പി.ആർ.ഡി എസ്സ് ജനറൽ സെക്രട്ടറി കെ.ഡി. സീത് കുമാർ പ്രകാശനം ചെയ്തു. ശാഖാ ഉപദേഷ്ടാവ് ഇ.കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ച വാർഷിക സമ്മേളനത്തിൽ ശാഖാ സെക്രട്ടറി രാജേഷ്. ആർ സ്വാഗതം പറഞ്ഞു. പുത്തൻചിറ ശാഖാ ഉപദേഷ്ടാവ് ശ്രി. പി. ആർ തങ്കപ്പൻ, സഹ ഉപദേഷ്ടാവ് പി.എം തങ്കപ്പൻ, വർക്കിംഗ് കമ്മിറ്റി മെമ്പർ, ശാഖാ കമ്മറ്റി മെമ്പർമാർ, യുവജന സംഘം മഹിളാ സമാജം കമ്മറ്റി മെമ്പർമാർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിക്കുകയുണ്ടായി. ജോയിൻ്റ് സെക്രട്ടറി സി. എസ്സ് സുരേന്ദ്രൻ കൃതഞ്ജതയും രേഖപ്പെടുത്തി.
സാമൂഹികവും ആധ്യാത്മികവുമായ മേഖലകളെ കേന്ദ്രീകരിച്ചുള്ള വിവിധങ്ങളായ പദ്ധതികളാണ് വരുന്ന ഒരു വർഷം ശാഖ നടപ്പിലാക്കുന്നത്. 2025 ഫെബ്രുവരിയിൽ പൊയ്കയിൽ ശ്രീ കുമാര ഗുരുദേവൻ്റെ 147 മത് ജന്മദിന മഹോത്സവത്തോടനുബന്ധിച്ച് 2025 ഫെബ്രുവരിയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ക്യാൻസർ വിഭാഗം മേധാവി ഡോ സുരേഷ് കുമാറിൻ്റെ നേത്രത്വത്തിൽ പത്തോളം ഡോക്ടർമാരെ ഉൾപ്പെടുത്തി കുറിച്ചി അയ്യൻകാളി സ്മാരക ഹാളിൽ വച്ച് സൗജന്യ ക്യാൻസർ നിർണ്ണയ ക്യാമ്പും ആഗസ്റ്റ് മാസത്തിൽ സൗജന്യ നേത്ര ശ്രവണ ചികിൽസാ ക്യാമ്പും ഡിസംബറിൽ സൗജന്യ രക്ത ദാന നിർണ്ണയ ക്യാമ്പും വിവിധങ്ങളായ മേഖലകളെ സംബന്ധിച്ചുള്ള പഠന ക്ലാസ്സ്, സെമിനാർ, അധ്യത്മിക യോഗങ്ങങ്ങൾ എന്നിവയാണ് നടപ്പിലാക്കുന്നത്. ഒരു വർഷം നീണ്ട് നിൽക്കുന്ന സിൽവർ ജൂബിലി ആഘോഷം 2025 ഡിസംബറിൽ സമാപിക്കും
