തൊടുപുഴ: അടിമാലി കൂമ്പന്‍പാറയില്‍ മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ നെടുമ്പിള്ളിക്കുടി വീട്ടില്‍ സന്ധ്യ ബിജു (41)വിന്റെ ചികിത്സാച്ചെലവുകള്‍ ഏറ്റെടുത്ത് നടന് മമ്മൂട്ടി. ആലുവ രാജഗിരി ആശുപത്രിയിലെ തുടര്‍ചികിത്സ മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടക്കും. അപകടത്തില്‍ ഭര്‍ത്താവ് ബിജു മരിച്ചിരുന്നു.

ഇടതുകാല് മുറിച്ചുമാറ്റേണ്ടി വന്നതോടെ സന്ധ്യയുടെ തുടര്‍ജീവിതം പ്രതിസന്ധിയിലായിരുന്നു. മകന് അര്‍ബുദം ബാധിച്ച് കഴിഞ്ഞവര്‍ഷം മരിച്ചിരുന്നു.
നഴ്സിങ് വിദ്യാര്‍ഥിനിയായ മകള്‍ മാത്രമാണ് തുണ. ബന്ധുക്കള്‍ സഹായം തേടി മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷനെ സമീപിക്കുകയായിരുന്നു.

മമ്മൂട്ടി നേരിട്ട് സംസാരിച്ചതായും ചികിത്സാച്ചെലവുകള്‍ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

