ചിറ്റൂർ: നാട്ടികയിൽ റോഡിൽ ഉറങ്ങിക്കിടന്ന അഞ്ച് നാടോടികൾ ലോറി പാഞ്ഞുകയറി ചതഞ്ഞരഞ്ഞതിന്റെ നടുക്കം മാറുംമുമ്പേ പാലക്കാട് ചിറ്റൂരിലും സമാന അപകടം. ബസ് സ്റ്റോപ്പിനുസമീപം കിടന്നുറങ്ങുകയായിരുന്ന നാടോടി യുവതി നിയന്ത്രണം വിട്ട് മറിഞ്ഞ ലോറിക്കടിയിൽപ്പെട്ട് മരിച്ചു. മൈസൂരൂ സ്വദേശി പാർവതിക്കാണ് (30) ദാരുണാന്ത്യം.
കൂടെയുണ്ടായിരുന്ന മൂന്നുപേരെ പരിക്കുകളോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവർ കുമരനല്ലൂർ സ്വദേശി അജിത്തിനെ ( 32) മനപ്പൂർവമല്ലാത്ത നരഹത്യക്ക് അറസ്റ്റുചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
ഇന്നലെ പുലർച്ചെ മൂന്നുമണിയോടെ ചിറ്റൂർ ആലാങ്കടവ് പുഴപ്പാലത്തിനു സമീപമാണ് അപകടം. പഴനിയിൽ നിന്ന് എടപ്പാളിലേക്ക് കോഴിയുമായി പോകുകയായിരുന്ന ലോറി സമീപത്തെ മരങ്ങളിലും കടമുറിയിലും ഇടിച്ച് മറിയുകയായിരുന്നു. പാർവ്വതിയുടെ അരയ്ക്ക് മുകളിലോട്ട് ലോറിക്കടിയിലായി. ചിറ്റൂരിൽ നിന്നെത്തിച്ച ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തിയാണ് പാർവ്വതിയുടെ മൃതദേഹം മാറ്റിയത്. ലോറിയുടെ ബോഡിയും ഷാസിയും വേർപെട്ട നിലയിലായിരുന്നു.
പാർവതിക്ക് സമീപം ഉറങ്ങുകയായിരുന്ന സാവിത്രി (55), കൃഷ്ണൻ (65), മനോജ് (42) എന്നിവർക്കാണ് പരിക്കേറ്റത്. ഡ്രൈവർ ഉറങ്ങിയതാവാം അപകട കാരണമായതെന്നാണ് നിഗമനം. അഞ്ചുദിവസം മുമ്പാണ് നാലംഗസംഘം മൈസുരുവിൽ നിന്ന് ഇവിടെ എത്തിയത്.