കൽപ്പറ്റ : വയനാട്ടിൽ വിദേശ വനിതയുടെ മൃതദേഹം ആശുപത്രിയിൽ എത്തിക്കാതെ മൊബൈൽ ഫ്രീസറിൽ സൂക്ഷിച്ചെന്ന് പരാതി. കാമറൂൺ സ്വദേശി മോഗ്യം കാപ്റ്റുവിന്റെ മൃതദേഹമാണ് മാനന്തവാടിയിലെ സ്വകാര്യ ആംബുലൻസിൽ സൂക്ഷിച്ചതായി ബിജെപി പരാതി ഉന്നയിച്ചത്. മാനന്തവാടിയിലെ സ്വകാര്യ ആയുർവേദ റിസർച്ച് സെന്ററിൽ ചികിൽസക്കെത്തിയ കാൻസർ ബാധിതയായ യുവതി കഴിഞ്ഞ 20 നാണ് മരണപ്പെട്ടത്. മൃതദേഹം പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിൽ എംബാം ചെയ്ത് എംബസി വഴി സ്വദേശത്തേക്ക് കൊണ്ടു പോയി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130