മഞ്ഞുമ്മൽ ബോയ്സിന്റെ നിർമ്മാതാക്കാളായ നടൻ സൗബിൻ ഷാഹിർ അടക്കമുള്ളവർക്ക് ഒരു രൂപ പോലും നിർമ്മാണത്തിന് ചിലവായിട്ടില്ലെന്ന് പൊലീസിന്റെ കണ്ടെത്തൽ. പറവ ഫിലിംസിന്റെ ഉടമകൾ സിനിമയുടെ ചിത്രീകരണത്തിനായി സ്വന്തം കൈയിൽ നിന്ന് നയാ പൈസ ചെലവാക്കിയിട്ടില്ലത്രേ. ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ 28 കോടി 35 ലക്ഷം രൂപയാണ് പലരായി നിർമ്മാതാക്കളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത്. ജിഎസ്ടി അടച്ച രേഖകളിൽ നിന്നാണ് സിനിമയുടെ ചെലവ് കണക്കാക്കിയത്.
250 കോടി കോടി രൂപ ആഗോള തലത്തിൽ കളക്ട് ചെയ്ത മഞ്ഞുമ്മൽ ബോയ്സിന് ആകെ ചെലവായത് 18.62 കോടി മാത്രമാണെന്നാണ് പൊലീസ് റിപ്പോർട്ടിലുള്ളത്. സിനിമയുടെ വിതരണക്കാരായ ബിഗ് ഡ്രീംസ് ഫിലിംസിന്റെ അക്കൗണ്ടിൽ മാത്രം 45 കോടിയിലധികം കളക്ട് ചെയ്തതായി പൊലീസ് പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
വരവ് ചെലവ് കണക്കുകളിലും പൊരുത്തക്കേടുകൾ കണ്ടെത്തിയതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. സിനിമാ മേഖലയിൽ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നേരത്തേ പരാതി ലഭിച്ചിരുന്നു. തുടർന്ന് സിനിമാ നിർമാണ കമ്പനികളെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം നടത്തി വരികയായിരുന്നു. ഈ ഘട്ടത്തിലാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ നിർമാതാക്കളായ സൗബിനെതിരെയടക്കം ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ പരാതി നൽകുന്നത്.
ചിത്രത്തിന്റെ നിർമ്മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ ലാഭവിഹിതമോ മുടക്കുമുതലോ നൽകാതെ ചതിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. തുടർന്നുള്ള അന്വേഷണത്തിൽ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തിയത്. ഈ റിപ്പോർട്ട് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലാണ് ആദായനികുതി വകുപ്പിന്റെ ഇടപെടൽ.