

കൽപറ്റ∙ വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ബോംബ് ഭീഷണി. നിവേദ്യ എന്ന ഐഡിയിൽനിന്നാണ് ഇമെയിൽ സന്ദേശം എത്തിയത്. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാർഷികത്തിൽ പ്രതികാരം ചെയ്യുമെന്നാണ് ഭീഷണി. സർവകലാശാലയിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഭീഷണി. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്.