തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരനിർണയത്തിൽ മികച്ച നടന്മാരുടെ അവസാന റൗണ്ടിൽ മമ്മൂട്ടിയും ആസിഫ് അലിയും മോഹൻലാലും ടൊവിനോ തോമസും. മികച്ച നടിമാരുടെ പട്ടികയിൽ കനി കുസൃതിയും ദിവ്യ പ്രഭയും അനശ്വര രാജനും നസ്രിയ നസീമുമാണ് ഫൈനൽ റൗണ്ടിൽ മത്സരിക്കുന്നത്. നവംബർ ഒന്നിനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുക.

പ്രാഥമിക ജൂറിയാണ് രണ്ട് സമിതികളായി പിരിഞ്ഞ് ചിത്രങ്ങളുടെ ആദ്യ തിരഞ്ഞെടുപ്പ് നടത്തിയത്. സംവിധായകരായ രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവര്‍ പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്‍പേഴ്സണ്‍മാരാണ്. ഇരുവരും അന്തിമ വിധിനിര്‍ണയ സമിതിയിലെ അംഗങ്ങളുമായിരിക്കും. ആദ്യമായി ഒരു ട്രാന്സ്പേഴ്സണ് അവാര്‍ഡ് ജൂറിയിലുണ്ടെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
ചലച്ചിത്രഗാനരചയിതാവും കവിയുമായ വിജയരാജമല്ലികയാണ് ഇങ്ങനെ ചരിത്രം കുറിക്കുന്നത്. ഒപ്പം ദേശീയ അവാര്‍ഡ് ജേതാക്കളായ ചലച്ചിത്രനിരൂപകന്‍ എം സി രാജനാരായണന്‍, സംവിധായകന് വി സി അഭിലാഷ്, ഛായാഗ്രാഹകന്‍ സുബാല്‍ കെ ആര്, ഫിലിം എഡിറ്റര്‍ രാജേഷ് കെ, ചലച്ചിത്രഗാനരചയിതാവും എഴുത്തുകാരിയുമായ ഡോ.ഷംഷാദ് ഹുസൈന് എന്നിവരാണ് പ്രാഥമിക വിധിനിര്‍ണയസമിതിയിലെ മറ്റ് അംഗങ്ങള്‍.

അന്തിമ ജൂറി
പ്രകാശ് രാജ്, രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവര്‍ക്കു പുറമെ അന്തിമ വിധിനിര്‍ണയ സമിതിയില്‍ ഡബിങ് ആര്‍ട്ടിസ്റ്റും സംസ്ഥാന പുരസ്കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്കാര ജേതാവുമായ ഗായത്രി അശോകന്, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിന്‍ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം എന്നിവര്‍ അംഗങ്ങളായിരിക്കും.

