
തൃശൂർ,
എസ് സി – എസ് ടി ഫെഡറേഷൻ്റെ നേതൃത്വത്തിൽ ഓൾ കേരള ഡോ. ബി ആർ അംബേദ്കർ ജന്മദിന സംഘാടകസമിതി രൂപീകരിച്ചു.തൃശൂർ ഇംപ്രഷൻ ഹാളിൽ ഫെഡറേഷൻ്റെ നേതൃത്വത്തിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ ഫെഡറേഷൻ ചെയർമാൻ എ കെ സന്തോഷ് അധ്യക്ഷത വഹിച്ചു.

ജനാധിപത്യ സംഘടനകൾ ഭരണഘടനയിലെ സഹോദര്യത്വവും,സമത്വവും പറയുന്നുണ്ടെങ്കിലും ഒരുമിച്ചു ചേർന്നുനിൽക്കാനുള്ള സാമൂഹ്യ പ്രതിബന്ധതയിൽ നിന്ന് മാറിനിൽക്കരുതെന്ന് സംഘാടകസമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വ. ടി സി പ്രദീപ് പറഞ്ഞു.കേരളത്തിന് മാതൃക എന്നോണം ഡോ.ബി ആർ അംബേദിക്കറുടെ ജന്മദിനം എല്ലാ വിഭാഗം രാഷ്ട്രീയ-സാമൂഹ്യ ജനവിഭാഗങ്ങളേയും, സംഘടനകളെയും ചേർത്തുനിർത്തി അംബേദ്കർ ഫെസ്റ്റിവൽ 2022 തൃശൂരിൽ ഫെഡറേഷൻ തുടക്കം കുറിച്ചത് ചരിത്രമായിരുന്നു എന്ന് അദ്ദേഹം കൂട്ടി ചേർത്തു.
ആദിവാസി ദളിത് സ്ത്രി പൗരാവകാശ സംസ്ഥാന കൺവീനർ സി എസ് മുരളി മുഖ്യപ്രഭാഷണം നടത്തി. അജിത നാരായണൻ സ്വാഗതം ആശംസിച്ചു,
ഷനോജ് കാവിൽ ,നിഖിൽ ചന്ദ്രശേഖരൻ, രശ്മി മോഹനൻ എന്നിവർ പ്രസംഗിച്ചു.
ഏപ്രിൽ 14 ന് തൃശൂരിൽ അംബേദ്കർ ഫെസ്റ്റിവൽ സലാംവർഷവും
അതി വിപുലമായി സംഘടിപ്പിക്കാൻ
സഘാടക സമിതി യോഗം തീരുമാനിച്ചു.
101 പേരുടെ സംഘാടക സമിതിയെ തെരഞ്ഞടുത്തു.
ഏപ്രിൽ 14 ന് തൃശൂർ കോർപ്പറേഷന് മുന്നിൽ, പുഷ്പാർച്ചനയും സെമിനാറും, സ്വരാജ് റൗണ്ടിൽ സാംസ്കാരികഘോഷയാത്ര,
പൊതുസമ്മേളനം ,കലാപരിപാടികൾ, അംബേദ്കറുടെ ചിത്രങ്ങൾ പ്രിൻ്റ് ചെയ്ത് കൊടുക്കാനും , വീടുകളിൽ അംബേദ്കറുടെ ചിത്രത്തിന് മുന്നിൽ ദീപം തെളിയിക്കാനും തീരുമാനിച്ചു.

സംഘാടകസമിതി ചെയർമാനായ് അഡ്വ. നിഖിൽ ചന്ദ്രശേഖരനേയും ,വൈസ് ചെയർമാന്മാരായി കെ കെ തങ്കപ്പൻ, ലതീഷ് നെടുവണ്ണൂർ എന്നിവരെ തെരഞ്ഞടുത്തു .
ജനറൽ കൺവീനർ അഡ്വ.ടി സി പ്രദീപ്,
ജോ : കൺവീനർമാരായി അജിതാ നാരായണൻ,കെ വി കിഷോർ കുമാർ,മാരിയപ്പൻ നീലിപ്പാറ യേയും ,ട്രഷറായി ഷനോജ് കാവിലിനേയും,
കോഡിനേറ്റർമാരായി എ കെ സന്തോഷ്, രശ്മി മോഹൻ എന്നിവരേയും തെരഞ്ഞെടുത്തു.
രഘുനാഥൻ വരന്തരപ്പിള്ളി നന്ദി പറഞ്ഞു.