തൃശൂര്‍: ചാലക്കുടിയില്‍ ഓടികൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിപോയി.തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് വരികയായിരുന്ന സിഫ്റ്റ് പ്രീമിയം എ സി ബസിന്റെ മുന്‍ ഭാഗത്തെ ടയറാണ് ഓടുന്നതിനിടെ ഊരിപോയത്.

ശനിയാഴ്ച വൈകീട്ട് 5.30ഓടെ ദേശീയപാത ചാലക്കുടി ക്രിമിറ്റോറിയത്തിന് സമീപമായിരുന്നു സംഭവം.
യാത്രക്കാരായ 27പേരെ മറ്റൊരു ബസില്‍ കയറ്റിവിട്ടു. ഡ്രൈവര്‍ ബസ് നിയന്ത്രണവിധേയമാക്കിയതിനാല്‍ മറ്റപകടം ഉണ്ടായില്ല.
