
തൃശൂർ: ചാലക്കുടിയുടെ പെരുമ വാനോളമുയര്‍ത്തിയ കലാഭവന്‍ മണിയുടെ സ്മരണക്കായി നിർമിക്കുന്ന കലാഭവന്‍ മണി സ്മാരകം യാഥാര്‍ത്ഥ്യമാകുന്നു.

സ്മാരക മന്ദിരത്തിന്റെ നിർമാണോദ്ഘാടനം 27ന് നടക്കും. ഫോക്ലോര് അക്കാദമിയുടെ നേതൃത്വത്തിലാണ് പ്രവൃത്തികള്‍ നടക്കുന്നത്.
നാടന്‍പാട്ടുകള്‍ സംരക്ഷിക്കുന്നതിനായുള്ള ഫോക്ലോര് അക്കാദമിയുടെ സബ് സെന്ററായി കലാഭവന്‍ മണി സ്മാരകം പ്രവര്‍ത്തിക്കും.