തിരുവനന്തപുരം : തിരുവനന്തപുരം കാട്ടാക്കടയിൽ ബാറിൽ എത്തിയവർ തമ്മിലുണ്ടായ തർക്കത്തിനിടയിൽ പുറത്തേക്ക് എറിഞ്ഞ ബിയർകുപ്പി ദേഹത്തു വീണ് അഞ്ചുവയസ്സുകാരന് പരിക്ക്.

അരുവിക്കുഴി സ്വദേശി ആദം ജോണിനാണ് പരിക്കേറ്റത്. മദ്യപാനികൾ എറിഞ്ഞ ബിയർ കുപ്പി ദേഹത്തു വീഴുകയായിരുന്നു.
കുഞ്ഞിന്റെ നെഞ്ചിലും കാലിലും ബിയർ കുപ്പിയുടെ ചില്ലുകൾ പതിച്ചു. പുറത്ത് റോഡിലൂടെ യാത്ര ചെയ്യുകയായിരുന്നു അഞ്ച് വയസുകാരനും പിതാവും.

ബിയർ കുപ്പി വീണ് പിതാവിനും പരിക്കേറ്റിട്ടുണ്ട്. കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു.

