
തിരുവനന്തപുരം: സമരം ചെയ്യുന്ന ആശാ പ്രവർത്തകർക്ക് പിന്തുണയുമായി നടി ദിവ്യപ്രഭ.

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്റ്റാൻഡ് വിത്ത് ആശ വർക്കേഴ്സ് എന്ന വാചകത്തോട് കൂടിയ പോസ്റ്ററിനൊപ്പം കുറിപ്പ് കൂടി ചേർത്താണ് താരം ഇൻസ്റ്റഗ്രാമിൽ പിന്തുണ പങ്കുവച്ചിരിക്കുന്നത്.
“ഈ വനിതാ ദിനത്തിൽ നിസ്വാർത്ഥമായി തൊഴിൽ ചെയ്യുന്ന ആശാ തൊഴിലാളികൾക്ക് അർഹമായ ശമ്പളവും മാന്യമായ ജീവിതവും ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഞാൻ അവർക്കൊപ്പം നിൽക്കുന്നു.
നാളെ അവർ സെക്രട്ടറിയേറ്റിലേക്ക് നടത്തുന്ന മാർച്ചിൽ ഉത്തരവാദിത്തമുള്ളവർ നടപടി കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. ന്യായമായ കൂലിയും അന്തസ്സും അവരുടെ അവകാശമാണ്. അവർക്ക് വേണ്ടി ശബ്ദമുയർത്താം”, എന്നാണ് ദിവ്യ പ്രഭ കുറിച്ചത്.
