തിരുവനന്തപുരം: ശബരിമല വിശ്വാസസംരക്ഷണത്തിന്റെ തുടര്‍ച്ചയെന്ന നിലയില്‍ വൃശ്ചികം ഒന്നിന് വിശ്വാസസംരക്ഷണ ജ്യോതികള്‍ സംഘടിപ്പിക്കുമെന്നും സ്വര്‍ണക്കൊള്ളയില്‍ ശക്തമായ പ്രതിഷേധം തുടരുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.

മണ്ഡല മകരവിളക്കിന് നടതുറക്കുന്ന ദിവസം എല്ലാ വാര്‍ഡുകളിലും കോണ്‍ഗ്രസ് പ്രതിഷേധ ജ്യോതി തെളിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. ദേവസ്വം ബോര്‍ഡ് അധ്യക്ഷനായി കെ ജയകുമാറിനെ നിയോഗിച്ചതിന് കാരണം സിപിഎമ്മില്‍ നിന്നും ആരും യോഗ്യരല്ല എന്ന് വ്യക്തമായതുകൊണ്ടാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായിട്ടുള്ള വിലയിരുത്തലാകും തദ്ദേശ തെരഞ്ഞെടുപ്പെന്ന് സണ്ണി ജോസഫ് പറഞ്ഞു. തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ സമയത്ത് സമാന്തരമായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ ദുരുദ്ദേശമാണ്. എസ്ഐആറുമായി നിസഹകരണം ഇല്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തിയെന്നും സണ്ണി ജോസഫ് പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നല്ലരീതിയില്‍ തുടങ്ങാന്‍ കഴിഞ്ഞു. മിഷന് 2025ന്റെ ഭാഗമായി യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനും മികച്ച സ്ഥാനാര്‍ഥികളെ ഐകകണ്ഠ്യനേ നിശ്ചയിക്കാനായെന്നും സണ്ണി ജോസഫ് പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഴുവന്‍ പ്രതികളെയും പുറത്തുകൊണ്ടുവരണം. നിലവിലെ സാഹചര്യത്തില്‍ ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും നഷ്ടപ്പെട്ട സ്വര്‍ണം എത്രയെന്ന് തിട്ടപ്പെടുത്താനോ അത് വീണ്ടെടുക്കാനോ ഇതുവരെ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

