കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതര്‍ക്ക് കൽപ്പറ്റയിൽ സർക്കാർ നിർമ്മിച്ച പുനരധിവാസ ടൗൺഷിപ്പിലെ ആദ്യഘട്ടത്തിലെ 178 കുടുംബങ്ങൾക്ക് ടിവികൾ വിതരണം ചെയ്ത് ഡിവൈഎഫ്ഐ.

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ഈ ടൗൺഷിപ്പിലെ വീടുകളുടെ
നിർമ്മാണം ഊരാളുങ്കൽ സൊസൈറ്റി അതിവേഗമാണ് പൂർത്തിയാക്കിയത്.

ദുരന്തസമയത്ത് ഭക്ഷണവും മരുന്നും നൽകി കൂടെയുണ്ടായിരുന്ന ഡിവൈഎഫ്ഐ, പുനരധിവാസ ഘട്ടത്തിലും സജീവമായി ഒപ്പമുണ്ട്.

