അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി കേരള പോസ്റ്റൽ സർക്കിൾ റീൽ മത്സരം നടത്തുന്നു. കേരളത്തിൽ പെൺകുട്ടികളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച സുകന്യ സമൃദ്ധി യോജനയെക്കുറിച്ചുള്ള അവബോധം വളർത്തുകയാണ് ഈ പുതിയ മത്സര പരിപാടിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

മാർച്ച് 1-ന് ആരംഭിച്ച ഈ മത്സരം മാർച്ച് 7 വരെ നടക്കുന്നുണ്ട്. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമായി ഓമനമകൾ എന്ന ഹാഷ്ടാഗോടെയാണ് മത്സരം നടത്തുന്നത്.
തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ, കാഷ് പ്രൈസുകൾ, ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അംഗീകാരം എന്നിവ ലഭിക്കും.

ഈ കാമ്പയിനിലൂടെ പെൺമക്കളെ ആദരിക്കുവാനും ഒപ്പം സംസ്ഥാനത്തുടനീളം സാമ്പത്തിക സുരക്ഷയും വനിതാ ശാക്തീകരണവും ശക്തിപ്പെടുത്താനുമാണ് കേരള തപാൽ സർക്കിൾ ലക്ഷ്യമിടുന്നത്. കൂടുതൽ വിവരങ്ങൾക്ക് കേരള തപാൽ സർക്കിളിന്റെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പേജുകൾ സന്ദർശിക്കുക

