ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷൻ രജത ജൂബിലി ആഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ സംസാരിക്കവെ ഭരണഭാഷയായ മലയാളം ഭരണ തലത്തിൽ മാത്രം ഒതുങ്ങി പോകരുതെന്നും ജുഡീഷ്യറിയുടെ ഉയർന്ന തലങ്ങളിലും ഇത് ബാധകമാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഒരാൾക്ക് മനസ്സിലാകുന്ന ഭാഷയിൽ വിചാരണ നടത്തപ്പെടുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഉത്തരവുകൾ മാതൃഭാഷയിലാക്കാൻ നിയമം കൊണ്ടുവന്നു.
പലപ്പോഴും കോടതികളിൽ ഇംഗ്ലീഷിനാണ് പ്രാമുഖ്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

