കൊച്ചി: കൊച്ചിയിലെ ബാറില്‍ ബാറില്‍ സിനിമാ സ്റ്റൈല്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. സിസിടിവി ക്യാമറയില്‍ സ്പ്രേ പെയിന്റ് അടിച്ച ശേഷമാണ് വെലോസിറ്റി ബാറിലെ മുന്‍ ജീവനക്കാരന് വൈശാഖ് 10 ലക്ഷം കവര്‍ന്നത്.

ധരിച്ച ഷര്‍ട്ടിന്റെ അടയാളം പിന്തുടര്ന്നാണ് പ്രതിയെ കണ്ടെത്തിയത്. ഇയാളുടെ വീട്ടില്‍ നിന്ന് അഞ്ച് ലക്ഷം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
ധൂം’ എന്ന സിനിമയുടെ രീതിയിലായിരുന്നു ആലപ്പുഴ സ്വദേശിയായ യുവാവിന്റെ മോഷണം. ബാറില്‍ എവിടെയെല്ലാമാണ് കാമറയുള്ളത് എന്ന് വൈശാഖിന് അറിയാമായിരുന്നു.

അങ്ങനെ മറ്റൊരു വശത്തുകൂടി വൈശാഖ് അകത്തുകയറി. തുടര്‍ന്ന് ദൃശ്യങ്ങള്‍ പതിയാതെയിരിക്കാന്‍ എല്ലാ സിസിടിവി കാമറകളിലും സ്പ്രേ പെയിന്റടിച്ചു. പിന്നീടാണ് മോഷണം നടത്തിയത്.

