
കൊച്ചി: ഈഴവ സമുദായത്തിന്റെ ശത്രു സമുദായാംഗങ്ങള്‍ തന്നെയാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്.

സാമൂഹിക നീതി ഇല്ലാതാകുമ്പോള്‍ താന്‍ ആ അനീതി ചൂണ്ടിക്കാട്ടുമെന്നും അതില്‍ ആരും തന്നെ കുറ്റപ്പെടുത്തേണ്ടെന്നും വെളളാപ്പളളി പറഞ്ഞു. സത്യം പറയുമ്പോള്‍ തന്നെ എന്തിനാണ് കല്ലെറിയുന്നതെന്നും അദ്ദേഹം ചോദിച്ചു.
മലപ്പുറത്ത് ഈഴവ സമുദായത്തിന് വിദ്യാഭ്യാസ സ്ഥാപനമില്ല. അക്കാര്യം ചൂണ്ടിക്കാണിച്ച എന്നെ എതിര്‍ത്തു. ഞാന്‍ മുസ്ലിം വിരുദ്ധനല്ല. എന്നെ വര്‍ഗീയവാദിയായി ചിത്രീകരിച്ചു. മുസ്ലിം സമുദായത്തിന് മലപ്പുറത്ത് 11 എയ്ഡഡ് കോളേജുകളുണ്ട്. മലപ്പുറം മുഴുവന്‍ മുസ്ലീങ്ങളല്ല. ഒരു സമുദായം മാത്രം വളര്‍ന്നാല്‍ പോരാ. എനിക്ക് ഇതില്‍ അഭിപ്രായം പറയാനുളള അവകാശമുണ്ട്’- വെളളാപ്പളളി നടേശന് പറഞ്ഞു.
തനിക്ക് പാര്‍ലമെന്ററി മോഹങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇ ഡിയെ കാണിച്ച് പേടിപ്പിക്കാന്‍ ശ്രമിച്ചെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പലതും ശ്രമിച്ചിട്ടും ഒന്നും നടന്നില്ലെന്നും വെളളാപ്പളളി നടേശന് കൂട്ടിച്ചേര്‍ത്തു.
