
പായിപ്പാട് പഞ്ചായത്തിലെ നാലുപറയിൽപ്പടി കളപ്പുരക്കൽപ്പടി റോഡ് നിർമ്മിച്ച് നാടിനായി സമർപ്പിച്ചു. ചങ്ങനാശ്ശേരി എംഎൽഎ അഡ്വ. ജോബ് മൈക്കിളിന്റെ പ്രത്യേക വികസന നിധിയിൽ നിന്നും 585,000 രൂപ ഉപയോഗിച്ചാണ് പ്രവർത്തി പൂർത്തീകരിച്ചത്. ദീർഘനാളായി തകർന്നുകിടന്നിരുന്ന റോഡിലൂടെയുള്ള യാത്ര ബുദ്ധിമുട്ടായതോടെ പ്രദേശവാസികൾ മെമ്പറോടൊപ്പം എംഎൽഎയേ സമീപിക്കുകയും തുടർന്ന് എംഎൽഎ ഈ പ്രശ്നത്തിൽ ഇടപെട്ട് ഫണ്ട് അനുവദിച്ച് പ്രവർത്തി പൂർത്തീകരിക്കുകയും ചെയ്തത്. അഡ്വ ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടന കർമ്മം നടത്തിയ ചടങ്ങിൽ രാജുകോട്ടപ്പുഴ, അഡ്വ.സുരേഷ് ബാബു, സജി ജോൺ , പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.
