
കോട്ടയം: ഇല്ലിക്കലില്‍ വാക്ക് തർക്കത്തെ തുടർന്ന് ആക്രമണം, ഒരാൾ കുത്തേറ്റ് മരിച്ചു. സംഭവത്തിൽ ഹരി എന്നയാളെ കുമരകം പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഇല്ലിക്കല്‍ പ്ലാത്തറ റെജിയ്ക്കാണ് കുത്തേറ്റത്. ഇന്നു രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. ഇല്ലിക്കല്‍ ഷാപ്പിന് സമീപത്ത് വെച്ച് ഇരുവരും തമ്മിൽ വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ഹരി കത്തി ഉപയോഗിച്ച് റെജിയെ കുത്തുകയുമായിരുന്നു.
കുത്തേറ്റ് കിടന്ന റെജിയെ ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ഹരി ഇല്ലിക്കൽ ഭാഗത്ത് കുപ്പി പെറുക്കി നടക്കുന്ന ആളാണ്. സംഘർഷത്തിൽ പരിക്കേറ്റ ഹരിയെ കുമരകം പോലീസ് കസ്റ്റഡിയിലെടുത്ത് മെഡിക്കൽ കോളേജിൽ ആക്കി .
