
ചങ്ങനാശ്ശേരി: കോവിഡ് സമയത്ത് നിർത്തലാക്കിയ ചങ്ങനാശ്ശേരി മണിമല സ്റ്റേ സർവീസ് അഡ്വ. ജോബ് മൈക്കിൾ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.

ചങ്ങനാശ്ശേരി തെങ്ങണ മാമൂട് കറുകച്ചാൽ പത്തനാട് മണിമല ഭാഗത്തേക്ക് ഉള്ള ഈ രാത്രി സർവീസ് മലയോര പ്രദേശത്തെ ജനങ്ങൾക്കും മറ്റ് ജോലിക്കാർക്കും മറ്റും ഉള്ള ഏക ആശ്രയമാണ്. ഇതിൻറെ ആവശ്യകത മനസ്സിലാക്കി തന്നെ സർവീസ് ആരംഭിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.
ചങ്ങനാശ്ശേരി ഡിപ്പോയിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന ഈ സർവീസ് അടിയന്തരമായി തുടങ്ങി ജനങ്ങൾക്ക് വേണ്ട സഹായം ചെയ്യണമെന്ന് ചങ്ങനാശ്ശേരിയിലെ കെഎസ്ആർടിസി സ്റ്റാൻഡിൻ്റെ പുതിയ കെട്ടിട നിർമ്മാണം ഉദ്ഘാടനത്തിന് എത്തിയ മന്ത്രി ശ്രീ ഗണേഷ് കുമാറിനോട് എംഎൽഎ ആവശ്യപ്പെട്ടിരുന്നു.
സ്റ്റേ സൗകര്യം ക്രമീകരിക്കുന്ന മുറക്ക് തന്നെ സർവീസ് അനുവദിച്ചു തരും എന്ന് മന്ത്രി ഉറപ്പ് നൽകി. തുറന്ന് സ്റ്റേ സൗകര്യം ക്രമീകരിക്കുകയും അത് തുടർന്ന് സർവീസ് ലഭിക്കുകയും ചെയ്തു.

ഫ്ലാഗ് ഓഫ് ചടങ്ങിൽ ചങ്ങനാശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി കൃഷ്ണകുമാരി രാജശേഖരൻ, വൈസ് ചെയർമാൻ മാത്യൂസ് ജോർജ്, ഡിറ്റിഒ അനിൽകുമാർ, എറ്റിഒ എസ് രമേശ്, മറ്റു കെഎസ്ആർടിസി ഉദ്യോഗസ്ഥർ യൂണിയൻ പ്രതിനിധികൾ ബസ് പാസഞ്ചേഴ്സ് ഫോറം പ്രതിനിധികൾ , രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.