ചങ്ങനാശേരി : തൃക്കൊടിത്താനം മഹാക്ഷേത്രത്തിന് സമീപം പുളിമ്പറമ്പിൽ ആർ. വികാസിന്റെ വീട്ടിലെ കിണർ ഇന്നലെ രാവിലെ ഇടിഞ്ഞുതാണു.

നിലവിൽ മെയിൻ്റൻസ് പണിക്ക് ശേഷം കിണർ വൃത്തിയാക്കുന്നതിനായി ഇറങ്ങിയതായിരുന്നു തൊഴിലാളി. വർഷങ്ങളായി കിണർ വൃത്തിയാക്കുന്ന തൊഴിൽ ചെയ്തു
വരുന്ന തൃക്കെടിത്താനം അംമ്പലക്കുന്നേൽ വീട്ടീൽ പ്രകാശ് ആണ് കിണർ വൃത്തിയാക്കാൻ ഇറങ്ങിയത്.
കിണർ വൃത്തിയാക്കുന്നതിനിടയിൽ കിണറിൻ്റെ 21 റിംങ്ങ് ഉള്ള അടിഭാഗം മുതൽ മുകളിലേക്ക് പകുതി ഭാഗം താഴേക്ക് ഇടിഞ്ഞുതാഴകയായിരുന്നു. കിണറിന് മുകളിൽ നിന്ന സഹായി മോഹനൻ ശബ്ദം
കേട്ട് പെട്ടന്ന് മുകളിൽ കയറി വരാൻ അറിയിച്ചതോടെ പ്രകാശ് വേഗം മുകളിൽ എത്തി.

തൊട്ടു പിറകെ
കിണർ പൂർണ്ണമായും മുകിളിൽ നിന്ന് ഉള്ളിൽ പതിച്ച് കിണർ പൂർണ്ണമായും മൂടി.തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ഏകദേശം 40 അടിയോളം താഴ്ച്ച യുള്ള കിണർ ആയിരുന്നു.

