ചങ്ങനാശ്ശേരി : തുരുത്തി – വാലടി – വീയപുരം റോഡിൻ്റെ അവസ്ഥ കണ്ടാൽ ആരും തലയിൽ കൈ വെയക്കും അത്രയ്ക്ക് ദയനീയമാണ് ഇവിടുത്തെ സ്ഥിതി.

ഇവിടുത്തെ ജനങ്ങൾ ആരോട് പരാതി പറയും ഇവരുടെ പരാതി ആര് കേൾക്കും. നാലുവർഷത്തോളമായി ഇവിടുത്തെ ജനങ്ങൾ ദുരിതം അനുഭവിക്കുന്നു ഈ റോഡിൽ ചെറിയ കുഴി, ഇടത്തരം കുഴി, വലിയ കുഴി എന്നിങ്ങനെ പലതരത്തിലുള്ള കുഴികൾ കാണാം
ഓഫ് റോഡ് ഇഷ്ടപ്പെടുന്ന ആളുകൾക്ക് വരാൻ പറ്റിയ റോഡ് ആണ് തുരുത്തി – വാലടി – വീയപുരം റോഡ്

ഇവിടുത്തെ ജനങ്ങൾ ഒന്നടങ്കം ചോദിക്കുന്നു ഇവിടുത്തെ അധികാരികൾക്ക് ഇങ്ങനെ ഒരു സ്ഥലം ഉണ്ടന്ന് അറിയാമോ. ഇത്രയും ദുരിതം നേരിടുന്ന പ്രദേശത്തേക്ക് ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ലെന്ന് വാലടി എട്ടാം വാർഡ് മെമ്പർ ശോഭ പുത്തൻമഡം ചോദിക്കുന്നു. ഇവിടുത്തെ ജനങ്ങൾ അത്രയ്ക്കും സഹികെട്ടു
ശക്തമായ മഴയെ തുടർന്ന് കുഴികളിൽ വെള്ളം രൂപപ്പെട്ടതോടെ വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ് കഴിഞ്ഞ ദിവസം പ്രദേശവാസികൾ ചേർന്ന് ചാലുകിറി വെള്ളം ഒഴുക്കി കളഞ്ഞിരുന്നു

ഒരു ചെറിയ കുഴി പോലും ഇല്ലാത്ത റോഡ് റീ – ബില്‍ഡ് കേരള ഇന്‍ഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്കി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിയ്ക്കുകയും പിന്നീട് നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങി.
വൈകുന്നേരങ്ങളിൽ ജോലി കഴിഞ്ഞു വരുന്ന ആളുകൾക്ക് ഇതു വഴിയുള്ള യാത്ര എറെ ദുഷ്ക്കരമാണ് ഇരുചക്ര വാഹനങ്ങൾ വിഴുന്നത് പതിവാണ്
എത്രയും വേഗം ഈ പ്രശ്നത്തിന് പരിഹാരം കണ്ടില്ലങ്കിൽ നാട്ടുകാർ ഒന്നടങ്കം വലിയ പ്രക്ഷോഭത്തിേലേയക്ക് നിങ്ങുമെന്ന് പറഞ്ഞു
