
കോട്ടയം: റീജണൽ ട്രാൻസ്പോർട്ട് ഓഫീസ്, കോട്ടയം ജില്ലാ പോലീസ് എന്നിവയുടെ ആഭിമുഖ്യത്തിൽ നാലുമുതൽ ആറുവരെ ഇ-ചലാൻ അദാലത്ത് നടത്തും. രാവിലെ ഏഴുമുതൽ കോട്ടയം ആർ.ടി. ഓഫീസിലും വൈക്കം, പാലാ, ഉഴവൂർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി എന്നീ സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലുമാണ് അദാലത്ത്. എല്ലാവിധ ഇ-ചലാനുകളും യു.പി.ഐ., എ.ടി.എം. കാർഡ് എന്നിവ വഴി ഓൺലൈൻ ആയി പിഴ ഒടുക്കാമെന്ന് കോട്ടയം ആർ.ടി.ഒ. കെ.അജിത്കുമാർ അറിയിച്ചു.
