കോട്ടയം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടേയും എൻ.എഫ്.ഡി.സി.യുടേയും സഹകരണത്തോടെ, കോട്ടയം ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ‘കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള’ ഫെബ്രുവരി 20 മുതൽ 26 വരെ കോട്ടയം അനശ്വര തീയറ്ററിൽ നടക്കുമെന്ന് പ്രസിഡന്റ് സംവിധായകൻ ജയരാജ് അറിയിച്ചു.

ഏഴ് ദിവസത്തെ മേളയിൽ 35 ചിത്രങ്ങൾ പ്രദർശിപ്പിക്കും.
ഒപ്പം ‘കോട്ടയം സിനിമ പൈതൃകം’ എന്ന വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളും മേളയിൽ പ്രത്യേകം പ്രദർശിപ്പിക്കും.

മേളയുടെ സിഗ്നേച്ചർ ഫിലിം ചെയ്യാൻ താത്പര്യം ഉള്ളവർ kottayamfilmsociety@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടണം.

