കോട്ടയം: നഗരസഭയുടെ ഉടമസ്ഥതയിൽ തിരുവാതുക്കൽ ഉള്ള എപിജെ അബ്ദുൽ കലാം ഓഡിറ്റോറിയം എട്ട് ആഴ്ച്ചക്കുള്ളിൽ ജില്ലാ ഭരണകൂടംഒഴിഞ്ഞുകൊടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്.നഗരസഭ നിർമ്മിച്ച ഈ ഓഡിറ്റോറിയം 2020 നവംബർ മുതൽ ജില്ലാ ഭരണകൂടത്തിന്റെ അധീനതയിലാണ്. ഇവിടെയാണ് വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്നത്.കെട്ടിടം ഒഴിഞ്ഞു കൊടുക്കണം എന്ന് ആവശ്യപ്പെട്ട് നഗരസഭ ചെയർമാൻ എം പി സന്തോഷ് കുമാറിൻ്റെ മകൻ മകൻ അഡ്വക്കേറ്റ് എസ് പൃഥ്വിരാജ് സമർപ്പിച്ച പൊതു താല്പര്യ ഹർജിയിലാണ് ഉത്തരവ്.

പൊതുജനങ്ങളുടെ ആവശ്യത്തിനായി നിർമ്മിച്ച ഓഡിറ്റോറിയം യാതൊരു നിയമപരമായി അധികാരവും ഇല്ലാതെ ജില്ലാ ഭരണകൂടത്തിന്റെ കൈവശത്തിൽ ആണെന്ന് ഹൈക്കോടതി ഉത്തരവിൽ പറയുന്നു.
2020 നവംബറിലാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കാൻ അന്നത്തെ ജില്ലാ കളക്ടർ ഓഡിറ്റോറിയം എട്ടു മാസത്തേക്ക് ആവശ്യപ്പെട്ടത് എന്നാൽ കാലാവധി കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും ജില്ലാ ഭരണകൂടം കെട്ടിടം ഒഴിഞ്ഞു കൊടുത്തിരുന്നില്ല കഴിഞ്ഞ നവംബറിൽ ഹർജി പരിഗണിക്കവെ രണ്ട് തെരഞ്ഞെടുപ്പുകളുടെ ജോലികൾ ഉള്ളതുകൊണ്ട് മറ്റൊരു സ്ഥലം കണ്ടെത്തുന്നത് പ്രായോഗികമല്ലെന്ന് ജില്ലാഭരണകൂടം സത്യവാങ്മൂലം നൽകിയിരുന്നു.കൂടാതെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കാൻ പുതിയ കെട്ടിട നിർമ്മാണത്തിന് 2022 മെയിൽ 3.6 കോടി വകയിരുത്തിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ അറിയിച്ചു . എന്നാൽ മൂന്ന് വർഷമായിട്ടും തുടർ നടപടികൾ ഉണ്ടായില്ല.

ഒരു വർഷത്തേക്ക് കൂടി കെട്ടിടം അനുവദിച്ച് കിട്ടണമെന്ന് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടറുടെ ആവശ്യം തള്ളി കൊണ്ടാണ് ഓഡിറ്റോറിയം ഒഴിഞ്ഞു കൊടുക്കാൻ കോടതി ഉത്തരവിട്ടത് ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജഡ്ജി വി എം ശ്യാംകുമാർ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച്ആണ് ജനുവരി 28ന് വിധി പറഞ്ഞത്.കേസ് മാർച്ച് 25ന് വീണ്ടും പരിഗണിക്കും

