കോട്ടയം ജില്ലാ പോലീസ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണം നടത്തി.
മലയാളത്തിന്റെ പ്രിയ കവി വയലാർ ഓർമ്മയായിട്ട് 50 വർഷം പിന്നിടുന്ന വേളയിൽ വയലാറിൻ്റെ ദീപ്തമായ ഓർമ്മകളെ അനുസ്മരിച്ചുകൊണ്ട് പ്രശസ്ത പ്രഭാഷകൻ ഡോക്ടർ സജിത്ത് ഏവുരേത്ത് വയലാറിന്റെ പാട്ടുവഴികൾ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി ജില്ലാ പോലീസ് പബ്ലിക് ലൈബ്രറി ലൈബ്രറിയുടെ പ്രസിഡണ്ട് ശ്രീ. സിബിമോൻ അധ്യക്ഷത വഹിച്ചു ആശംസകൾ അർപ്പിച്ചു ശ്രി പ്രേംജി K നായർ സംസ്ഥാന ട്രഷറർ കെ .പി.ഒ. എ അനൂപ് അപ്പുക്കുട്ടൻ ജില്ലാ സെക്രട്ടറി കേരള പോലീസ് അസോസിയേഷൻ ശ്രീ മനു സെക്രട്ടറി താലൂക്ക് ലൈബ്രറി കൗൺസിൽ അജിത്ത് Tചി റയിൽ പ്രസിഡണ്ട് കോട്ടയം ജില്ലാ പോലീസ് സഹകരണ സംഘം തുടങ്ങിയവർ സംസാരിച്ചു .
ജില്ലാ പോലീസ് പബ്ലിക് ലൈബ്രറി സെക്രട്ടറി സലിംകുമാർ സ്വാഗതവും അരുൺകുമാർ കെ. ജോയിൻറ് സെക്രട്ടറി കൃതജ്ഞതയും രേഖപ്പെടുത്തി.
വയലാറിൻ്റെ ഓർമ്മകൾ മലയാളികൾ ഉള്ള കാലമാത്രയും നിലനിൽക്കും എന്നും മരിച്ചിട്ടും മരിക്കാതെ മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന അതുല്യ പ്രതിഭയാണ് വയലാർ രാമവർമ്മ എന്ന മലയാളത്തിൻറെ പ്രിയപ്പെട്ട വയലാർ ഒന്നും അനുസ്മരണ പ്രഭാഷണത്തിൽ ഡോ.സജിത്ത് എവുരേത്ത് അനുസ്മരിച്ചു
