
ചങ്ങനാശേരി: സാംബവ യൂത്ത് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചങ്ങനാശേരി മുൻസിപ്പൽ മിനി ഓഡിറ്റോറിയത്തിൽ ഭരണഘടനാ ശില്പി ഡോ.ബി.ആർ അംബേദ്കറുടെ 134ാം ജന്മദിനത്തോടനുബന്ധിച്ച് സാംബവ യൂത്ത് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ.ബി.ആർ അംബേദ്കറും ഇന്ത്യൻ ഭരണഘടനയും എന്ന വിഷയത്തിൽ സെമിനാറും ക്ലാസുകളും സംഘടിപ്പിച്ചു.

ചാണ്ടി ഉമ്മൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. സാംബവ യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് അനീഷ് കാരക്കാട് അദ്ധ്യക്ഷത വഹിച്ചു. സാംബവ മഹാസഭ വൈസ് പ്രസിഡന്റ് സി.കെ ശശി മുഖ്യപ്രഭാഷണം നടത്തി. എൻ.പ്രദീപ് കുമാർ മുഖ്യാതിഥിയായി.
വൈസ് പ്രസിഡന്റ് പി.എസ് ആദർശ്, ജോയിന്റ് സെക്രട്ടറി പി.വി വിനേഷ്, സാംബവ യൂത്ത് മൂവ്മെന്റ് എക്സിക്യൂട്ടീവ് മെമ്പർമാരായ വി.ഹരിശങ്കർ, എം.വിഷ്ണു, എസ്.എസ് സനു, വർഷ തങ്കച്ചൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നിഷ സതീഷ്, എം.പി പ്രവീൺ,സുജിത്ത് കുമാർ എന്നിവർ പങ്കെടുത്തു.”