
കോട്ടയം: കുടുംബശ്രീയുടെ ഏറ്റവും വലിയ ഗുണങ്ങളിലൊന്ന് കൈപ്പുണ്യമാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

കുറവിലങ്ങാട് കോഴായിൽ കെ.എം. മാണി തണൽ വിശ്രമകേന്ദ്രത്തിൽ ആരംഭിച്ച കുടുംബശ്രീ പ്രീമിയം കഫേ ഉദ്ഘാടനം ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്തിന്റെയും, ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ 3.22 കോടി രൂപ മുടക്കി നിർമിച്ച വഴിയോര വിശ്രമകേന്ദ്രം ജോസ് കെ. മാണി എം.പി നാടിന് സമർപ്പിച്ചു.
മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം നിർമല ജിമ്മി പദ്ധതി വിശദീകരണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി എന്നിവർ പ്രസംഗിച്ചു.
