
ചങ്ങനാശ്ശേരി : മനക്കച്ചിറ ടൂറിസം പദ്ധതി ഇറിഗേഷൻ വകുപ്പ് ടൂറിസം വകുപ്പുമായി ചേർന്ന് യാഥാർത്ഥ്യമാക്കും എന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ,

നിയമസഭയിൽ ചങ്ങനാശ്ശേരി എംഎൽഎ അഡ്വക്കേറ്റ് ജോബ് മൈക്കിൾ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി .
എസി കനാലിന് അഭിമുഖമായി യാത്രക്കാരെ ആകർഷിക്കും വിധം വിവിധ ടൂറിസം പദ്ധതികളിൽ ഉൾപ്പെടുത്തി മറക്കച്ചിറ ടൂറിസം നടപ്പിലാക്കുമോ എന്നും 700 കോടിയിലധികം രൂപ മുതൽ മുടക്കി ചങ്ങനാശ്ശേരി ആലപ്പുഴ റോഡ് അതിമനോഹരമായി നിർമ്മിക്കപ്പെടുമ്പോൾ ടൂറിസത്തിന് വലിയ സാധ്യതകളാണ് എ സി റോഡിൽ കാണുന്നതെന്നും എം എൽ എ ചൂണ്ടി കാട്ടി.
എസി റോഡും എ സി കനാലും ഏറ്റവും പ്രധാനപ്പെട്ട സൗന്ദര്യകരമായ ഏറ്റവും മനോഹരമായ പ്രദേശമാണെന്നും അവിടുത്തെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനാണ് മനയ്ക്കച്ചിറ ടൂറിസം പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ടൂറിസം വകുപ്പുമായി ചേർന്ന് ഇറിഗേഷൻ വകുപ്പ് ചെയ്തു കൊടുക്കാവുന്ന എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കും എന്നും മന്ത്രി ഉറപ്പു നൽകി. ടൂറിസം ഡിപ്പാർട്ട്മെൻറ് ആണ് പദ്ധതി നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്നും മന്ത്രി കൂട്ടി ചേർത്തു.
