കോട്ടയം:കേരളത്തിൽ പോലീസ് സംഘടനകൾ പ്രവർത്തനമാരംഭിച്ചിട്ട് നാലര പതിറ്റാണ്ട് പിന്നിടുന്നു തികച്ചും ജനാധിപത്യപരമായ രീതിയിൽ കൃത്യം ഇടവേളകളിൽ തിരഞ്ഞെടുപ്പ് നടത്തി സമ്മേളനം നടത്തി കേരളത്തിലെ പോലീസിന് ഒരു ആധുനിക ജനാധിപത്യ സമൂഹമാക്കുന്നത് പോലീസ് സംഘടനകൾ വഹിച്ചു പങ്കു നിസാരമല്ല ജനമൈത്രി പോലീസ് സംവിധാനത്തിലൂടെ ഏതൊരാൾക്കും പരാതിയും അനുഭവങ്ങളുമായി നിർഭയം കടന്നുവരാവുന്നഇടങ്ങളായി പോലീസ് സ്റ്റേഷൻ മാറി കഴിഞ്ഞിരിക്കുന്നു.

ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തി പുതു തലമുറ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിൽ ബഹുദൂരം മുന്നോട്ടു പോയിരിക്കുന്നു കുറ്റകൃത്യങ്ങൾ ഉറവിടങ്ങളിൽതന്നെ അമർച്ച ചെയ്യുന്നതിന് സഹായിക്കുന്ന രൂപത്തിൽ വിവരശേഖരണം നടത്തുന്നഇൻറലിജൻസ് സംവിധാനം , ജനമൈത്രി പോലീസ്, സ്റ്റുഡൻസ് പോലീസ് കേഡറ്റ് സ്ത്രീകളുടെയും കുട്ടികളുടെ സുരക്ഷാ പദ്ധതികൾ മുതിർന്നവരും ആശ്രയമില്ലാത്തവരുമായ ആളുകളുടെ പ്രശ്ന പരിഹാരമാർഗങ്ങൾ അങ്ങനെ ഒരു ജനാധിപത്യ ഭരണകൂടത്തിൻ്റെ ക്ഷേമ രാഷ്ട്ര സങ്കല്പത്തിന് വേഗത കൂട്ടും വിധം നിരവധി പദ്ധതികളും പരിപാടികളും പോലീസ് സേന ഏറ്റെടുത്ത് നടപ്പിലാക്കുന്നു ഈ പ്രവർത്തനങ്ങളുടെ അംഗീകാരമായി ഇന്ത്യയിലെ നമ്പർവൺ പോലീസ് ആയി നമ്മുടെ പോലീസ് സേന.
പൊതുസമ്മേളനം ഉദ്ഘാടനം ശ്രീ ജോബ് മൈക്കിൾ എംഎൽഎ അധ്യക്ഷൻ ശ്രീ അൻസൽ എ .എസ് പ്രസിഡൻറ് (കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോട്ടയം )
സ്വാഗതം സലിംകുമാർ കെ സി (സെക്രട്ടറി കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോട്ടയം )അനുശോചന പ്രമേയം ശ്രീ സുരേഷ് കുമാർ (കെ പി ഒ എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം)
മുഖ്യപ്രഭാഷണം അഡ്വക്കേറ്റ് റെജി സക്കറിയ (ചെയർമാൻ കേരള റൂറൽ ആൻഡ് ഡെവലപ്മെൻറ് കോർപ്പറേഷൻ)
ശ്രീ ജോണി ജോസഫ് (മുനിസിപ്പൽ ചെയർമാൻ ചങ്ങനാശ്ശേരി) ശ്രീകുമാർ എസ് (പോലീസ് സൂപ്രണ്ട് ക്രൈം ബ്രാഞ്ച് കോട്ടയം) ശ്രീ പ്രേംജി കെ നായർ (ട്രഷറർ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി) അൻഷാദ് എസ് (ഡിവൈഎസ്പി ചങ്ങനാശ്ശേരി) ശ്രീ സദൻ കെ (ഡി വൈ എസ് പി പാല പ്രസിഡണ്ട് കേരള സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ) ശ്രീ അരുൺ കെ എസ് (ഡിവൈഎസ്പി കോട്ടയം)ശ്രീ അനൂപ് കുട്ടൻ (സെക്രട്ടറി കെ പി എ കോട്ടയം) ശ്രീ അജിത് റ്റി ചിറയിൽ (പ്രസിഡണ്ട് കോട്ടയം ജില്ലാ പോലീസ് സഹകരണ സംഘം) ശ്രീ പുഷ്പൻ പി.വി (ജോയിൻ സെക്രട്ടറികേരള പോലീസ് പെൻഷനേഴ്സ് സംസ്ഥാന കമ്മിറ്റി)എന്നിവർ ആശംസ പ്രസംഗം നടത്തും
കൃതജ്ഞത ശ്രീ രാംദാസ് കെ ടി (ജോയിൻ സെക്രട്ടറി കെ പി ഒ എകോട്ടയം)

തുടർന്ന് പ്രതിനിധി സമ്മേളനം ശ്രീ ഷാഹുൽ ഹമീദ് എ ഐ പി എസ് ഉദ്ഘാടനം ചെയ്യും (ബഹു .ജില്ലാ പോലീസ് മേധാവി കോട്ടയം)
ആശംസകൾ
ശ്രീ ബിനു ആർ (പോലീസ് സൂപ്രണ്ട് വിജിലൻസ് ആൻഡ് ആൻറി കറക്ഷൻ ബ്യൂറോ കോട്ടയം) ശ്രീ ജ്യോതി കുമാർ (ഡിവൈഎസ്പി ഡി സി ആർ ബി കോട്ടയം) ശ്രീ ജ്യോതി കുമാർ(വൈസ് പ്രസിഡണ്ട് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ) ശ്രീ ടിപ്സൺ തോമസ് മേക്കാടൻ (ഡിവൈഎസ്പി സ്പെഷ്യൽ ബ്രാഞ്ച് കോട്ടയം) ശ്രീ അനുരാജ് (ഇൻസ്പെക്ടർ ഓഫ് പോലീസ് ചങ്ങനാശ്ശേരി )ശ്രീ അജിത് കുമാർ കെ.എൻ (പ്രസിഡണ്ട് കെ പി എ കോട്ടയം ജില്ലാ കമ്മിറ്റി )ശ്രീമതി സുനിമോൾ രാജപ്പൻ (സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ) പ്രവീൺകുമാർ എ കെ (ബോർഡ് മെമ്പർ കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം)

റിപ്പോർട്ട് ശ്രീ ബൈജു കെ (ജോയിൻ സെക്രട്ടറി കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി) ശ്രീ സലിംകുമാർ കെ സി ( ജില്ലാ സെക്രട്ടറി കെ പി ഒ എ കോട്ടയം) എന്നിവർ അവതരിപ്പിക്കും.
വരവ് ചിലവ് കണക്ക് ശ്രീ മുഹമ്മദ് ഷെഫീഖ് ജില്ലാ ട്രഷറർ കെ പി കോട്ടയം പ്രമേയ അവതരണം ശ്രീ ബിജു ചെറിയാൻ (കെ പി ഓ എ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം) കൃതജ്ഞത ശ്രീ രഞ്ജിത് കുമാർ പി ആർ (ജനറൽ കൺവീനർ സ്വാഗതസംഘം ) എന്നിവർ നടത്തും
തുടർന്ന് നടക്കുന്ന സാംസ്കാരിക സായാഹ്നം ശ്രീ പ്രമോദ് വെളിയനാട് ഉദ്ഘാടനം ചെയ്യും (സുപ്രസിദ്ധ ചലച്ചിത്ര നാടകം നടൻ) മുഖ്യാതിഥി ശ്രീ വിശ്വനാഥൻ എ കെ | (അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് കോട്ടയം)
അദ്ധ്യക്ഷൻ ശ്രീ സിബി മോൻ ഇ.എൻ (വൈസ് പ്രസിഡണ്ട് , കെ.പി. ഒ. എ കോട്ടയം)
സ്വാഗതം ശ്രീ മാത്യു പോൾ (കെ.പി. ഒ. എ സംസ്ഥാന കമ്മിറ്റി അംഗം)
ആശംസ ശ്രീ സാബു പി കെ (ഡിവൈഎസ്പി ജില്ലാ ക്രൈം ബ്രാഞ്ച് കോട്ടയം) കൃതജ്ഞത ശ്രീ അനസ് കെ.റ്റി (കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം)
തുടർന്ന് സംഗീത സായാഹ്നം (പോലീസ് ഓർക്കസ്ട്ര കോട്ടയം)
