
കോട്ടയം : ചലച്ചിത്ര അക്കാഡമിയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള 14 മുതൽ 18 വരെ കോട്ടയം അനശ്വര തിയേറ്ററിൽ നടക്കും.

ലോകസിനിമ, ഇന്ത്യൻ, മലയാള സിനിമ വിഭാഗങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട 25ചിത്രങ്ങൾ പ്രദർശിപ്പിക്കും.
ലോകസിനിമ, ഇന്ത്യൻ, മലയാള സിനിമ വിഭാഗങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട 25ചിത്രങ്ങൾ പ്രദർശിപ്പിക്കും
ഉദ്ഘാടനചിത്രമായി ഈ വർഷത്തെ ഓസ്കാർ അവാർഡ് നേടിയ അനോറ പ്രദർശിപ്പിക്കും. നിരവധി അവാർഡുകൾ നേടിയ “ഫെമിനിച്ചി ഫാത്തിമ “ആയിരിക്കും സമാപന ചിത്രം. ബോഡി , ഹ്യൂമൺ ആനിമൽ, റിദ് ഓഫ് ദമ്മാം, അണ്ടർഗ്രൗണ്ട് ഓറഞ്ച്, യാഷ ആൻഡ് ലിയോണിഡ് ബ്രെഴനോട്, ബ്ലാക്ക് ഗോൾഡ് വൈറ്റ് ഡെവിൾ . അന്ന & ഡാന്റെ, കറസ്പോണ്ടന്റ്, ദി ലോംങസ്റ്റ് സമ്മർ എന്നീ ചിത്രങ്ങളുും ഇന്ത്യൻ സിനിമ വിഭാഗത്തിൽ അജൂർ (ബജിക ), ബാഗ്ജൻ (അസാമീസ് ), ഹ്യൂമൻസ് ഇൻ ദി ലൂപ് (ഹിന്ദി ), സ്വാഹ (magahi)സെക്കന്റ് ചാൻസ് (ഹിന്ദി, ഹിമാചലി ),ഷീപ് ബാൺ (ഹിന്ദി )എന്നീ ചിത്രങ്ങളും മലയാല വിഭാഗത്തിൽ .കോളേജ് വിദ്യാർത്ഥിയായ സിറിൽ എബ്രഹാം ഡെന്നിസ് സംവിധാനം ചെയ്ത വാട്ടു സി സോമ്പി.

കൃഷാന്തിന്റെ സംഘർഷ ഘടന, മുഖകണ്ണാടി (സന്തോഷ് ബാബു സേനൻ, സതീഷ് ബാബു സേനൻ ), വാഗൻ (മിഥുൻ മുരളി )നാടക വിദ്യാർത്ഥി ആദിത്യ ബേബിയുടെ കാമദേവൻ നക്ഷത്രം കണ്ടു എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും. ജി അരവിന്ദന്റെ ഓർമ്മ ദിനത്തോടനുബന്ധിച്ച് “വാസ്തു ഹാര “യും, എം.ടി സ്മൃതിയുടെ ഭാഗമായി “ഓളവും തീരവും “പ്രദർശിപ്പിക്കും. കവിയൂർ ശിവപ്രസാദ് എം.ടി അനുസ്മരണം നിർവഹിക്കും. 14 ന് വൈകിട്ട് 5 ന് മന്ത്രി വി.എൻ. വാസവൻ മേള ഉദ്ഘാടനം ചെയ്യുമെന്ന് ഫെസ്റ്റിവൽ ചെയർമാൻ ജയരാജ്, ജനറൽ കൺവീനർ പ്രദീപ് നായർ, കോ-ഓർഡിനേറ്റർ സജി കോട്ടയം എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.