
തൃക്കൊടിത്താനം: പള്ളിപ്പടി തോപ്പിൽ പടി റോഡിലൂടെ ഇനിയുള്ള യാത്ര സൂപ്പറാകും. എംഎൽഎ അഡ്വ ജോബ് മൈക്കിളിൻ്റെ ആസ്തി വികസന പദ്ധതിയിൽ നിന്നും 15 ലക്ഷം രൂപ മുടക്കിയാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.

ദീർഘ നാളുകളായി നേരിട്ടിരുന്ന ഈ റോഡിലൂടെയുള്ള ജനങ്ങളുടെ യാത്രാ ബുദ്ധിമുട്ടുകൾക്കാണ് ഇപ്പൊൾ ശമനം ആയിരിക്കുന്നത്. മണ്ഡലത്തിലാകമാനം കഴിവിൻ്റെ പരമാവതി നിർമ്മിക്കുവാനും നവീകരിക്കാനും കഴിയുന്ന പ്രവർത്തികൾ മുഴുവൻ ചെയ്തു വരികയാണ് എന്നും ചങ്ങനാശ്ശേരിക്കായി പറഞ്ഞിട്ടുള്ളവ എല്ലാം തന്നെ നേടി എടുക്കുക തന്നെ ചെയ്യും എന്നും ഉദ്ഘാടന പ്രസംഗത്തിൽ എംഎൽഎ അറിയിച്ചു.
യുദ്ധം നടക്കുന്ന ഈ വേളയിൽ നാടിൻ്റെ സമാധാനത്തിനായും രാഷ്ട്ര നന്മക്കായും നമ്മളാൽ കഴിയുന്ന കാര്യങ്ങൾ ചെയ്യണം എന്നും സർക്കാരിൽ നിന്നുള്ളവയല്ലാത്തതും തെറ്റായ വിവരങ്ങൾ നൽകുന്നതുമായ വിവരങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്ന പ്രവണത നിർത്തലാക്കണം എന്നും എംഎൽഎ അറിയിച്ചു.
തൃക്കൊടിത്താനം പഞ്ചായത്ത് പ്രസിഡൻ്റ് മോളി ജോസഫ്, ഷാജി കൊലേട്ട്,ജോണി മത്തായി,ശോഭന, രാധാകൃഷ്ണൻ,പ്രദേശ വാസികൾ തുടങ്ങിയവർ പങ്കെടുത്തു
