കോട്ടയം: മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിചു

അഡ്വ. ജോബ് മൈക്കിൾ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും മൂന്നു ഘട്ടങ്ങളിലായി 2.14 കോടിയും ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടിൽനിന്ന്…… ലക്ഷം രൂപയും ചെലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്.
2023-ലാണ് കെട്ടിട നിർമ്മാണം ആരംഭിച്ചത്.പോർച്ച്,ഫ്രണ്ട് ഓഫീസ്, സന്ദർശന മുറി, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്കുള്ള മുറികൾ, മറ്റ് ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർക്കുള്ള മുറികൾ,
റെക്കോർഡ് മുറി, സ്ത്രീകൾക്കും പുരുഷന്മാർക്കും ഭിന്നശേഷിക്കാർക്കുമുള്ള ശൗചാലയങ്ങൾ
എന്നിവയാണ് 430 ചതുരശ്ര മീറ്ററുള്ള താഴത്തെ നിലയിൽ സജ്ജീകരിച്ചിരിക്കുന്നത്.

305 ചതുരശ്ര മീറ്ററുള്ള ഒന്നാമത്തെ നിലയിൽ കൗൺസിൽ ഹാൾ, വി.ഇ.ഒ മുറി, വീഡിയോ കോൺഫറൻസ് മുറി,കമ്മിറ്റി അംഗങ്ങൾക്കുള്ള മുറി, ശൗചാലയങ്ങൾ, സ്റ്റോർ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.17.20 ചതുരശ്ര മീറ്ററുള്ള സ്റ്റെയർ മുറിയും നിർമ്മിച്ചിട്ടുണ്ട്.

