അയ്യങ്കാളി അംബേദ്കർ കൾച്ചറൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഉപാസന മ്യൂസിക് ക്ലബ്ബ് ബഹുമാന്യനായ നിയമസഭാഗം അഡ്വക്കേറ്റ് ജോബ് മൈക്കിൾ ഉദ്ഘാടനം ചെയ്തു

AACT (ആക്ട്) ചെയർമാൻ ശ്രീ ശശികുമാർ പാലക്കളം അധ്യക്ഷ്യം വഹിച്ച യോഗത്തിനു ശ്രീപ്രശാന്ത് മനന്താനം സ്വാഗതവും
ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി സുമ എബി ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി ഷൈലജ ടീച്ചർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ കെ പി സതീഷ് തുടങ്ങിയവർ ആശംസകൾ നേർന്നു.
തുടർന്നു നടന്ന കരോക്കെ ഗാനമേള ശ്രീ സുഭാഷ് ശിവൻ AACT പ്രണവം (സ്കൂൾ ഓഫ് മ്യൂസിക് ഡയറക്ടർ) ഉദ്ഘാടനം ചെയ്തു.

പ്രശസ്തശില്പി സുരേഷ് കുമാർ ഇത്തിത്താനം, മുതിർന്ന സംഗീത അധ്യാപകൻ സുരേഷ് മാധവൻ രാഗമാലിക എന്നിവരെ ആദരിച്ചു.

