കോട്ടയം: രാഷ്ടീയ ലോക് മോർച്ച ദേശീയ സെക്രട്ടറി ബിജു കൈപ്പാറേടൻ്റെ നേതൃത്വത്തിൽ നൂറോളം പ്രവർത്തകർ സി പി ഐ യിൽ ലയിച്ചു.

സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം പ്രവർത്തകരെ രക്തഹാരം അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു.
സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു അദ്ധ്യക്ഷനായി. സി പി ഐ യിലെ മുതിർന്ന നേതാക്കളായ ആർ രാജേന്ദ്രൻ, റ്റി.എൻ രമേശൻ മോഹൻ ചേന്ദംകുളം തുടങ്ങിയവർ സന്നിഹിതരായിരുന്നു.

