
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ്റ്റാൻഡ് പണി നടക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് വെയിലും മഴയും ഏൽക്കാതെ യാത്ര ചെയുന്നതിനായി തയ്യാറാക്കിയ ബസ്സ് കാത്തിരിപ്പ് കേന്ദ്രം അഡ്വ ജോബ് മൈക്കിൾ എംഎൽഎ യാത്രക്കാർക്കായി സമർപ്പിച്ചു.

ചെത്തിപ്പുഴ സെൻ്റ് തോമസ് ആശുപത്രിയാണ് ജനങ്ങൾക്കായി ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. മുൻസിപ്പാലിറ്റിയുടെ മുൻവശത്തും താൽക്കാലിക ബസ്സ് കാത്തിരിപ്പ് കേന്ദ്രം ഒരുക്കിയിട്ടുണ്ട്.
യോഗത്തിൽ മുൻസിപ്പൽ ചെയർപേഴ്സൺ കൃഷ്ണകുമാരി രാജശേഖരൻ, മുൻ മുൻസിപ്പൽ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ, ചെത്തിപ്പുഴ ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ജെയിംസ് പി കുന്നത്ത്,
അസോസിയേറ്റിവ് ഡയറക്ടർ ഫാ. ജോഷി മുപ്പതിൽചിറ, സീനിയർ മാനേജർമാരായ പോൾ മാത്യു , Dr. ജിജി ജേക്കബ്, കെഎസ്ആർടിസി ഉദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.
