ചങ്ങനാശേരി: ഫാത്തിമാപുരം മാതൃവേദിയുടെയും – പിതൃവേദിയുടെയും നേതൃത്വത്തിൽ കൈയെഴുത്തു ബൈബിൾ പ്രകാശനം ചെയ്തു.

ഇടവകയിലെ മാതൃവേദിയുടെയും പിതൃവേദിയുടെയും അംഗങ്ങൾ പകർത്തിയെഴുതിയ ബൈബിളിന്റെ പ്രകാശന കർമ്മം ഇടവക ജനങ്ങളുടെ സാന്നിധ്യത്തിൽ മാമ്പുഴക്കരി ഇടവക വികാരി ഫാദർ സ്റ്റെഫിൻ മാമ്പ്രയിൽ നിർവഹിച്ചത്.
അംഗങ്ങളുടെ കൂട്ടായ പ്രവർത്തനത്തിന്റെ വിജയം ആണ് കയ്യെഴുത്ത് പ്രതി പൂർത്തീകരണത്തിന്റെ കാരണമെന്ന് മാതൃവേദി പിതൃവേദി യൂണിറ്റ് ഡയറക്ടറും വികാരിയമായ റവ.ഫാ.ഡോ. തോമസ് പാറത്തറ അഭിപ്രായപ്പെട്ടു. ഇതിൻറെ പിന്നിൽ പ്രവർത്തിച്ച മുഴുവൻ പ്രവർത്തകരെയും അദ്ദേഹം അഭിനന്ദിക്കുകയും അവർക്ക് ആശംസകൾ അർപ്പിക്കുകയും കൈയെഴുത് ബൈബിളിൻ്റെ പകർത്തെഴുത്തലിൽ പങ്കാളികൾ ആയ എല്ലാവർക്കും ഇടവക വികാരി ബഹു. തോമസ് പാറത്തറ അച്ചൻ നന്ദി അറിയിച്ചു.

ഫാ. സ്റ്റെഫിൻ മാമ്പ്രയിൽ ഫാത്തിമാപുരം ദേവാലയത്തിലെ സഹവികാരിയായിരുന്നപ്പോൾ തുടങ്ങിവെച്ചതാണ് ബൈബിൾ പകർത്തെഴുത്തൽ. അത് പൂർത്തീകരണത്തിൽ എത്തിയതിന് സന്തോഷം അദ്ദേഹവും ചടങ്ങിൽ അറിയിക്കുകയുണ്ടായി. ഏകദേശം മാസത്തെ പ്രയത്നം ഭംഗിയായി പൂർത്തിയായതിന്റെ സന്തോഷത്തിലാണ് മാതൃവേദി പിതൃവേദി ഭാരവാഹികൾ.

