
ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലെ എല്ലാ സർക്കാർ ഹൈ സ്കൂളുകളും 100% വിജയം നേടിയിരിക്കുകയാണ് എന്ന് അഡ്വ ജോബ് മൈക്കിൾ എംഎൽഎ അറിയിച്ചു.

ചങ്ങനാശ്ശേരി പ്രസ് ക്ലബ്ബിൽ ഹൈസ്കൂൾ എച്ച് എം മാരുമായി ചേർന്ന യോഗത്തിലാണ് എം.എൽ.എ. ഈ വിവരം അറിയിച്ചത്. ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലെ ഗവൺമെൻറ് സ്കൂളുകളിൽ 100% വിജയം നേടിയ സ്കൂളുകളുടെ റിസൾട്ട് ചങ്ങനാശ്ശേരിയിലെ ജനങ്ങൾ ശ്രദ്ധിക്കണം എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ പ്രസ് മീറ്റിംഗ് നടത്തുന്നത് എന്നും സർക്കാർ സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങൾ ആകുന്നു എന്നത് വ്യാമോഹം അല്ല സത്യസന്ധമായി സംഭവിക്കുന്ന കാര്യങ്ങളാണ് എന്ന് പൊതുജനം മനസ്സിലാക്കണമെന്നും എംഎൽഎ അറിയിച്ചു.
ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിൽ ആകെ 6 സർക്കാർ സ്കൂളുകളാണ് പ്രവർത്തിക്കുന്നത്
ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കുറിച്ചി
ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പായിപ്പാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ തൃക്കൊടിത്താനം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വടക്കേക്കര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ചങ്ങനാശ്ശേരി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വാഴപ്പള്ളി
എന്നിവയാണ് ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ സർക്കാർ സ്കൂളുകൾ
മുൻ വർഷങ്ങളിലേതു പോലെ തന്നെ വിജയശതമാനത്തിൽ 100 മേനി തിളക്കം കൊയ്താണ് സർക്കാർ സ്കൂളുകൾ ഈ വർഷവും തങ്ങളുടെ കഴിവ് തെളിയിച്ചിരിക്കുന്നത്

വിദ്യാഭ്യാസ നിലവാരത്തിൽ വളരെ പിന്നോക്കം നിൽക്കുന്ന കുട്ടികളാണ് മിക്കപ്പോഴും സർക്കാർ സ്കൂളുകൾ എത്തിച്ചേരുന്നത്.
ഇത്തരം കുട്ടികളെ ആദ്യം അക്ഷരം പഠിപ്പിക്കുക എന്ന ബുദ്ധിമുട്ടേറിയ പ്രവർത്തനങ്ങളിലൂടെ കടന്നു പോവുകയാണ് ഓരോ അധ്യാപകരും കുട്ടികളെ പരീക്ഷകൾക്ക് തയ്യാറാക്കുന്നത്
ഇങ്ങനെ നിരന്തര പരിശ്രമത്തിലൂടെ കുട്ടികളെ പഠിക്കുന്ന എല്ലാ വിഷയങ്ങളിലും മിനിമം മാർക്ക് എങ്കിലും നേടി വിജയിക്കുവാൻ അധ്യാപകർ പ്രാപ്തരാക്കുന്നു.
പഠന നിലവാരത്തിൽ മികച്ച കുട്ടികളെ മറ്റു സ്ഥാപനങ്ങൾ 100% ത്തിലേക്ക് എത്തിക്കുമ്പോൾ ഇവിടെ നമ്മുടെ അധ്യാപകർ പഠന നിലവാരത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെയാണ് 100% ത്തിലേക്ക് എത്തിക്കുന്നത് .
നമ്മുടെ സ്കൂളുകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ സ്ഥാപനമായ തൃക്കൊടിത്താനം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ തിളക്കമാർന്ന വിജയമാണ് നേടിയിരിക്കുന്നത് 101 കുട്ടികൾ പരീക്ഷയെഴുതി വിജയിച്ച തൃക്കൊടിത്താനം സ്കൂളിൽ 5 കുട്ടികൾക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിരിക്കുന്നത്
9 എ പ്ലസ് നേടിയ 5 കുട്ടികളും
8 എ പ്ലസ് നേടിയ ഒരു കുട്ടിയുമാണ് ഉള്ളത് മറ്റു കുട്ടികൾ മികച്ച വിജയം നേടുകയും ചെയ്തു.
മറ്റ് സ്കൂളുകളും മികച്ച വിജയം തന്നെയാണ് നേടിയിരിക്കുന്നത്
ഇത്തരം വിജയം നേടുന്നതിന് കുട്ടികളെ സഹായിച്ച അധ്യാപകരെയും സ്കൂൾ മേധാവികളെയും എംഎൽഎ അനുമോദിച്ചു.സർക്കാർ സ്കൂളുകൾക്കായി കെട്ടിടങ്ങൾ പണിയുന്നതിനും ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിനും ഫണ്ടു നൽകി പ്രവർത്തനങ്ങൾ നടന്നു വരികയാണ് എന്ന് എംഎൽഎ കൂട്ടിച്ചേർത്തു
വടക്കേക്കര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിനായി 4 കോടി രൂപയും ചങ്ങനാശ്ശേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിനായി ഒരു കോടി രൂപയും വാഴപ്പള്ളി ലൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിനായി ഒരു കോടി 12 ലക്ഷം രൂപയും കുറിച്ചി ഗവൺമെൻറ് സ്കൂളിനായി ഒരുകോടി 45 ലക്ഷം രൂപയും മാടപ്പള്ളി ഗവൺമെൻറ് യുപിഎസ് പുതിയ കെട്ടിടം നിർമ്മാണത്തിനായി ഒരു കോടി രൂപയും പായിപ്പാട് ഗവൺമെൻറ് മുസ്ലിം എൽപി സ്കൂളിനായി ഒരു കോടി 25 ലക്ഷം രൂപയും ഗവൺമെൻറ് എൽപിഎസ് പറാൽ സ്കൂളിനായി ഒരു കോടി 25 ലക്ഷം രൂപയും അനുവദിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്
അഞ്ചു കോടി രൂപയിൽ അധികം മുടക്കി തൃക്കൊടിത്താനം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഹൈടെക് നിലവാരത്തിലേക്ക് മാറ്റിക്കഴിഞ്ഞു അടുത്ത പ്രവർത്തനം എന്ന നിലയ്ക്ക് പായിപ്പാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ നവീകരണ പ്രവർത്തനങ്ങൾക്കായി ഫണ്ട് അനുവദിക്കാവുന്ന ഘട്ടത്തിലാണ് എന്നും എംഎൽഎ അറിയിച്ചു.