
ചങ്ങനാശ്ശേരി : മാടപ്പള്ളി പഞ്ചായത്തിലെ ചേറ്റുകാവുങ്കൽ – ഗുഡ് ഹോപ്പ് റോഡ് പുനർ നിർമ്മിച്ചു ഉദ്ഘാടനം അഡ്വ ജോബ് മൈക്കിൾ എം എൽ എ നിർവഹിച്ചു.

ദീർഘനാളുകളായി സഞ്ചാരയോഗ്യമല്ലാതായി കിടന്ന റോഡ് ആയിരുന്നു ഇത്. അഡ്വ.ജോബ് മൈക്കിൾ എംഎൽഎയുടെ പ്രത്യേക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ മുടക്കിയാണ് റോഡ് സഞ്ചാരയോഗ്യമാക്കിയത്.
25 വർഷത്തിലേറെയായി നിരവധി വാതിലുകൾ മുട്ടിയിട്ടും നടപ്പികാതെ ഇരുന്ന വഴിയാണ് അഡ്വ. ജോബ് മൈക്കിളിലൂടെ സഞ്ചാരയോഗ്യമായിരിക്കുന്നത് എന്ന് ഈ വഴിയുടെ നിർമ്മാണ – സംയുക്ത സമിതി അംഗം വർഗീസ് ജേക്കബ് വാരിക്കാടൻ പറഞ്ഞു.
ഉദ്ഘാടന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് മണിയമ്മ രാജപ്പൻ,വാർഡ് മെമ്പർ അശോക് ജി, ലാൽ, വർഗീസ് ജേക്കബ് വരിക്കാട്,തുടങ്ങിയവർ സംസാരിച്ചു.
