കോട്ടയം∙ കെപിസിസി സംസ്കാരസാഹിതി സംഘടിപ്പിച്ച ഉത്സവ്- 2026 പുസ്തകോത്സവത്തിൽ വച്ച്, ഡോ. സെബിൻ എസ്. കൊട്ടാരം രചിച്ച ‘ദൈവത്തിന്റെ കൈയ്യൊപ്പ്’ പ്രകാശനം ചെയ്തു.

പ്രശസ്ത ധ്യാന ഗുരു റവ. ഫാ. ബാബു പോൾ, മലയാള മനോരമ പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ ഓഫീസർ ജോസ് ചാക്കോയ്ക്ക് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു.
കെപിസിസി സംസ്കാരസാഹിതി സംസ്ഥാന വർക്കിങ് ചെയർമാൻ എൻ വി പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു.

ഡോ. സെബിൻ എസ് കൊട്ടാരം, ചലച്ചിത്ര സംവിധായകൻ ജോസ് തോമസ്, എം.ജി. യൂണിവേഴ്സിറ്റിയിലെ അധ്യാപകൻ ഡോ. ബിനു സചിവോത്തമപുരം, നോവലിസ്റ്റ് ഡോ. ഗ്ലോറി മാത്യു കഞ്ഞിക്കര, തോമസ് പാലാത്ര വിൽഫ്രഡ് എച്ച്. എന്നിവർ പ്രസംഗിച്ചു.

