
കോട്ടയം: കേരളത്തെ അതി ഗുരുതരമായി ബാധിക്കുന്ന ലഹരി വ്യാപനം തടയുവാൻ ഗവൺമെന്റിന്റെയും സന്നദ്ധ സംഘടനകളുടെയും പ്രവർത്തനങ്ങളിൽ സംഘടന പങ്കാളിയാകുമെന്ന് എ കെ സി എച്ച് എം എസ് സംസ്ഥാന ജനറൽ സെക്രട്ടറി എ കെ സജീവ് പറഞ്ഞു.

വിദ്യാർത്ഥികളിലും യുവാക്കളിലും തിരിച്ച് പെൺകുട്ടികളിൽ പോലും ലഹരിയുടെ ഉപയോഗം വർദ്ധിച്ചു വരുന്നത് സംസ്ഥാനത്ത് ആശങ്ക ഉണ്ടാക്കുന്ന വസ്തുതയാണ്. പോലീസും എക്സൈസ് ഡിപ്പാർട്ട്മെന്റ് സദാ ജാഗ്രത പാലിക്കണം സാമുദായിക മതസംഘടനകളും രാഷ്ട്രീയപാർട്ടികളും സന്നദ്ധ സംഘടനകളും കാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു
കോട്ടയം താലൂക്ക് യൂണിയനിൽ കോട്ടയം ഏറ്റുമാനൂർ മേഖലകളിൽ നിന്നും വിവിധ യൂണിയനുകളായും ശാഖകളായും പ്രവർത്തിച്ച നേതാക്കളും പ്രവർത്തകരും മാതൃ സംഘടനയിലേക്ക് ഒന്നിച്ചു ചേർന്ന ലയന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
യൂണിയൻ കമ്മിറ്റി പ്രസിഡണ്ട് രാജേഷ് വള്ളിക്കാട് അധ്യക്ഷത വഹിച്ചു.
യൂണിയൻ സെക്രട്ടറി സജി മള്ളൂശ്ശേരി സ്വാഗതം ആശംസിച്ചു.
സംസ്ഥാന ട്രഷറർ സുനിൽ ടി രാജ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ രവി, സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ സി ഷാജി,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ കെ ഗോപിനാഥൻ ,

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷിനു പിടി ,മഹിളാ സമാജം സംസ്ഥാന സെക്രട്ടറി ത്രിവേണി ദിലീപ്, ഡയറക്ടർ ബോർഡ് അംഗം വിശ്വംഭരൻ നാട്ടകം , യൂണിയൻ ട്രഷറർ ബിജു വാസു ,യൂണിയൻ വൈസ് പ്രസിഡന്റ് സജി ചെമ്പട്ട് , മഹിളാ സമാജം സംസ്ഥാന വൈസ് പ്രസിഡന്റ് രാധാമണി നാരായണൻ യൂണിയൻ ജോയിന്റ് സെക്രട്ടറി ഷാജി മുട്ടമ്പലം തുടങ്ങിയവർ പ്രസംഗിച്ചു…. കോട്ടയം താലൂക്ക് യൂണിയന്റെ 15 അംഗ ഭരണസമിതി സത്യ വാചകം ചൊല്ലി അധികാരമേറ്റു