
തൃക്കൊടിത്താനം പഞ്ചായത്തിലെ കിളിമല എസ് എച്ച് സ്കൂൾ എസ്എൻഡിപി ശ്മശാനം റോഡ് നവീകരണ പ്രവർത്തനങ്ങൾ നടത്തി ജനങ്ങൾക്കായി തുറന്നു നൽകി .

അഡ്വ ജോബ് മൈക്കിൾ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ മുടക്കിയാണ് റോഡ് നിർമിച്ച് സഞ്ചാരയോഗ്യമാക്കിയത്.
യാത്രാ ബുദ്ധിമുട്ടും മഴക്കാലത്തെ പ്രശ്നങ്ങളും ഇനി സ്കൂൾ കുട്ടികളെയും ശവസംസ്കാര ചടങ്ങുകൾക്കും മറ്റും എത്തുന്ന വർക്കും പൊതുജനങ്ങൾക്കും പ്രദേശവാസികൾക്കും ഇനി ഉണ്ടാകില്ല എന്ന് എംഎൽഎ പ്രസംഗിച്ചു.
ഉദ്ഘാടന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം മഞ്ജു സുജിത്ത് വാർഡ് മെമ്പർ അനിത ഓമനക്കുട്ടൻ കിളിമല എസ് എച്ച് സ്കൂൾ പ്രിൻസിപ്പൽ ഫാ ഡോ പയസ് ജോസഫ് എസ്എൻഡിപി യോഗം പ്രസിഡൻറ് അശോക് കുമാർ ഷാജി കോലോട്ട് ആന്റപ്പൻ ജോണിച്ചൻ ബെന്നി ഗോപിദാസ് ജോബിൻ തുടങ്ങിയവർ പ്രസംഗിച്ചു.പ്രദേശ വാസികൾ നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു
