കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 36 മത് ജില്ല സമ്മേളനം ചങ്ങനാശേരിയിൽ വച്ച് ഫെബ്രുവരി മാസം പതിനൊന്നാം തീയതി നടത്തുന്നു. സമ്മേളന നടത്തിപ്പിനായിട്ടുള്ള സ്വാഗതസംഘ രൂപീകരണയോഗം 21. 1 .2026 തീയതി 4 പി എമ്മിന് ചങ്ങനാശ്ശേരി ക്ലബ്ബിൽ വച്ച് ചങ്ങനാശ്ശേരി ഡിവൈഎസ്പി ശ്രി ടോംസൺ KP ഉദ്ഘാടനം ചെയ്തു.

ചടങ്ങിന് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡണ്ട് ശ്രീ അൻസൽ AS അധ്യക്ഷത വഹിച്ചു ആശംസകൾ അർപ്പിച്ചുകൊണ്ട് ശ്രീ പ്രേംജി കെ നായർ സംസ്ഥാന ട്രഷറർ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ,ശ്രീ .അനുരാജ് ഇൻസ്പെക്ടർ പോലീസ് ചങ്ങനാശ്ശേരി അജിത് കുമാർ ജില്ലാ പ്രസിഡണ്ട് കേരള പോലീസ് അസോസിയേഷൻ ശ്രീ. അജിത് T.ചിറയിൽ പ്രസിഡണ്ട് കോട്ടയം ജില്ലാ പോലീസ് സഹകരണ സംഘം തുടങ്ങിയവർസംസാരിച്ചു.
ചടങ്ങിന് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീ സലിംകുമാർ സ്വാഗതവും ജില്ലാ ട്രഷറർ ശ്രീ മുഹമ്മദ് ഷെഫീഖ് കൃതജ്ഞതയും രേഖപ്പെടുത്തി.

സ്വാഗതസംഘം ചെയർമാൻ ആയി സുരേഷ് കുമാർ (സ്റ്റെറ്റ് സ്പെഷ്യൻ ബ്രാഞ്ച് )ജനറൽ കൺവീനറായി ശ്രീ രഞ്ജിത് കുമാർ (ചങ്ങനശ്ശേരി ട്രാഫിക്ക് PS)എന്നിവരെയുംവിവിധ സബ് കമ്മിറ്റി കൺവീനർമാരായി ശ്രീ അജി കെ മുഹമ്മദ് , യാസ്മിർ എം ബി , ശ്രീ മൈക്കിൾ ആൻറണി തുടങ്ങിയവരെയും തിരഞ്ഞെടുത്തു സമ്മേളന നടത്തിപ്പിലേയ്ക്കായി നൂറ്റൊന്നംഗ സ്വാഗത സംഘത്തെ തെരഞ്ഞെടുത്തു

