
കോട്ടയം: ബസ് യാത്രക്കിടെ വീട്ടമ്മയുടെ ബാഗിൽനിന്ന് മാല മോഷ്ടിച്ച യുവതി പിടിയിൽ.

മീനടം സ്വദേശി മിനി തോമസിനെയാണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. കൂരോപ്പട സ്വദേശിയായ വീട്ടമ്മയുടെ ഒരു പവന്റെ മാലയാണ് കവർന്നത്.
നിരവധി മോഷണക്കേസിൽ പ്രതിയാണ് മിനി തോമസ്.
മാല വിറ്റ കോട്ടയത്തെ ജ്വല്ലറിയിൽ പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കും.
